ട്രേഡ് എക്‌സ്‌പോ സമാപിച്ചു

    കോവിഡിനും പ്രളയത്തിനും ശേഷം തിരിച്ചുവരവിനു ശ്രമിക്കുന്ന വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ട്രേഡ് എക്‌സ്‌പോ നടത്തിയ ഇടപെടല്‍ മാതൃകാപരമാണെന്ന് ഹൈബി ഈഡന്‍ എം. പി പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോര്‍ക്ക, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണ സംഘം നടത്തിയ മെഗാ ട്രേഡ് എക്‌സ്‌പോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ലോകത്താകെ സാങ്കേതിക വിദ്യയുടെ ഇടപെടല്‍മൂലം വലിയ മാറ്റങ്ങള്‍ നടക്കുന്ന കാലത്ത് ബിസിനസ് സംരംഭങ്ങള്‍ക്ക് സാങ്കേതിക മികവ് നേടാനുള്ള അവസരമാണ് എക്‌സ്‌പോ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

    പി.വി ശ്രീനിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ട്രേഡ് എക്‌സ്പോയുടെ നടത്തിപ്പില്‍ ഭാഗമായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു. അഞ്ചു ദിവസങ്ങളിലായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ട്രേഡ് എക്‌സ്‌പോ നടത്തിയത്. ഉല്‍പ്പന്ന-സേവനങ്ങള്‍, ബിസിനസ് ഡോക്യുമെന്റേഷന്‍ സേവനങ്ങള്‍, ഉല്‍പ്പന്നാവതരണം, ബിസിനസ് സെമിനാറുകള്‍ തുടങ്ങിയവ മേളയില്‍ നടത്തിയിരുന്നു. യന്ത്രസാമഗ്രികള്‍, ഫര്‍ണിച്ചര്‍, യാത്ര-വിനോദ സഞ്ചാരം, ഇലക്ട്രോണിക്സ്, ഗൃഹോപകരണം, നിര്‍മ്മാണം, സൗന്ദര്യവര്‍ധനം, ഓട്ടോമൊബൈല്‍, ആരോഗ്യപരിചരണം, വിവര സാങ്കേതികവിദ്യ,  കൃഷി, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഭാഗങ്ങളിലായി സ്റ്റാളുകളും എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →