വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് 17-18 പ്രായക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഒക്ടോബര്‍ 15 ന് ഓപ്പണ്‍ മെഗാ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിനെ കുറിച്ചും 17 വയസ് കഴിഞ്ഞവര്‍ക്ക് നവംബര്‍ ഒന്‍പത് മുതല്‍ വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനെ കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള സ്വീപ്പ് (SVEEP) പ്രവര്‍ത്തനങ്ങളോട് അനുബന്ധിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. താത്പര്യമുള്ളവര്‍ക്ക്് palakkadsveep@gmail.com ല്‍ രജിസ്റ്റര്‍ ചെയ്യാം. മൂന്നു വിഭാഗത്തിലെയും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0491-2505160, 9961465654, 9567458318.
വോട്ടര്‍പട്ടിക പുതുക്കല്‍: ഓപ്പണ്‍ മെഗാ ചെസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 15 ന്
