മഹ്‌സയുടെ മരണം: ഇറാനില്‍ പ്രക്ഷോഭം, 31 മരണം

ടെഹ്‌റാന്‍: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി (22) മരിച്ചതിന്റെ പേരിലുള്ള കലാപം ഇറാനില്‍ വ്യാപിക്കുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 31 പേരാണ് മരിച്ചത്. ടെഹ്‌റാനില്‍ തുടങ്ങിയ പ്രക്ഷോഭം 80 നഗരങ്ങളിലേക്കു വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഈ മാസം 13 നാണ് മഹ്‌സയെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് സര്‍ക്കാര്‍ നിലപാട്.എന്നാല്‍, മകളുടെ മൃതദേഹം ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന ആവശ്യം അധികാരികള്‍ നിഷേധിച്ചതായി പിതാവ് അംജത് പറഞ്ഞു. മുഖവും കാലുകളും മാത്രം കാണാവുന്ന വിധത്തിലാണ് മൃതദേഹം സംസ്‌കാരസ്ഥലത്ത് എത്തിച്ചത്. മൃതദേഹ പരിശോധനയ്ക്കും അനുവദിച്ചില്ല.

മഹ്‌സയുടെ മരണത്തെ തുടര്‍ന്നാണു ഹിജാബ് നീക്കിയുള്ള സമരം ഇറാനിലെ സ്ത്രീകള്‍ തുടങ്ങിയത്. ഇതു നഗരങ്ങളിലേക്കും സര്‍വകലാശാലകളിലേക്കും വ്യാപിക്കുകയായിരുന്നു. പോലീസ് വ്യാപക അറസ്റ്റ് നടത്തിയെങ്കിലും ഏകാധിപത്യം തുലയട്ടേ എന്ന് ആഹ്വാനം ചെയ്ത് നിരത്തിലെത്തുന്നവരുടെ എണ്ണംകൂടുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →