പകർച്ചവ്യാധി നിരോധന നിയമം അനുസരിച്ച് ക്വാറന്റൈൻ നിയന്ത്രണം ലംഘിച്ച പഞ്ചായത്ത് വൈസ് പ്രസിഡൻറ് അടക്കം ഒമ്പത് പേർക്കെതിരെ കേസെടുത്തു.

കോഴിക്കോട് : ക്വാറന്റൈന്‍ നിയന്ത്രണം ലംഘിച്ച പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഓ കെ അഹമ്മദ് ഉൾപ്പെടെ 9 പേർക്കെതിരെ കൂരാച്ചുണ്ടിൽ പോലീസ് കേസെടുത്തു. ജൂൺ 23ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടക്കുന്നത്. ഡിവൈഎഫ്ഐയും ഹെൽത്ത് ഇൻസ്പെക്ടറും നൽകിയ പരാതിയിലാണ് കൂരാച്ചുണ്ട് പോലീസ് കേസെടുത്തത്. “പിറന്ന മണ്ണിലേക്ക് കൂരാച്ചുണ്ട് പ്രവാസികൾക്ക് സ്വാഗതം” എന്ന ബാനറിൽ വിവിധ രാജ്യങ്ങളിൽ നിന്ന് വിമാനത്താവളത്തിലെത്തി ക്വാറന്റൈനിൽ പ്രവേശിക്കാൻ പോവുകയായിരുന്ന പ്രവാസികൾക്ക് സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ കെ അഹമ്മദ്, യൂത്ത് ലീഗ് നേതാക്കളായ അലി പുതുശ്ശേരി, സിറാജ് പാറച്ചാലിൽ, ഫവാസ്, സുനീർ കാരപൊയിൽ, ഷംനാദ് പുതുക്കാടി, അഫസൽ മുക്കത്ത്, ശിഹാബ്, ആംബുലൻസ് ഡ്രൈവർ ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

വിദേശത്തുനിന്ന് മടങ്ങിയെത്തിയവർ പാലിക്കേണ്ട കൊറോണ പ്രോട്ടോകോൾ ലംഘിച്ച് പരിപാടി ഏറെ ഗൗരവതരമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →