രാജ്ഞിയുടെ സംസ്‌കാരം: പങ്കെടുത്തത് 500 ലോകനേതാക്കള്‍

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരത്തില്‍ പങ്കെടുത്തത് 20 രാജകുടുംബങ്ങളുടെ തലവന്മാര്‍. ഇവരെക്കൂടാതെ 500 ലോകനേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തെന്നു ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാഷ്ട്രപതി ദ്രൗപദി മുര്‍മു, ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ക്വിഷാന്‍, പ്രധാനമന്ത്രിമാരായ ജസ്റ്റിന്‍ ട്രൂഡോ(കാനഡ), ജസിക്ക ആര്‍ഡെന്‍(ന്യൂസിലന്‍ഡ്) തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. രാജാക്കന്മാരായ യുവാന്‍ കാര്‍ലോസ്(സ്‌പെയിന്‍), വില്യം അലക്‌സാണ്ടര്‍(ഹോളണ്ട്), കാള്‍ ഗുസ്താഫ്(സ്വീഡന്‍), ഫിലിപ്പേ(ബെല്‍ജിയം), ഹാരര്‍ഡ്(നോര്‍വേ), ലെറ്റ്‌സി മൂന്നാമന്‍(ലെസോത്തോ), ജിഗ്‌മേ നാംജയേല്‍ വാങ്ചുക്ക്(ഭൂട്ടാന്‍), ജപ്പാന്‍ ചക്രവര്‍ത്തി നരുഹിതോ, ബ്രൂണെ സുല്‍ത്താന്‍ ഹസ്സനാല്‍ ബൊക്കിയാ, അബ്ദുള്ള രണ്ടാമന്‍(ജോര്‍ദാന്‍), മാര്‍ഗരത്തേ രാജ്ഞി(ഡെന്മാര്‍ക്ക്) തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →