ലഹരി വിരുദ്ധ മെഗാ ക്യാമ്പയിനുമായി പൊന്നാനി നഗരസഭ

മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിനുമായി പൊന്നാനി നഗരസഭ. ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ നഗരസഭ ആസൂത്രണം ചെയ്തു. ഇതിന്റെ മുന്നോടിയായി നഗരസഭയിൽ വിപുലമായ സംഘാടക സമിതി യോഗം വിളിച്ചു ചേർത്തു. ജനപ്രതിനിധികൾ, സ്കൂൾ പ്രതിനിധികൾ, വിദ്യാർഥി -യുവജന സംഘടന പ്രതിനിധികൾ, സന്നദ്ധ സംഘടനാ – ക്ലബ്ബ് ഭാരവാഹികൾ, ആരാധനാലയ കമ്മിറ്റി ഭാരവാഹികൾ, കുടുംബശ്രീ ഭാരവാഹികൾ എന്നിവരുടെ യോഗമാണ് ചേർന്നത്.

ലഹരി വസ്തുക്കളുടെ ദൂഷ്യ വശങ്ങളെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. സെപ്തംബർ 24 ന് ലഹരി വിരുദ്ധ മഹാറാലി സംഘടിപ്പിക്കും. സമൂഹത്തിലെനാനാതുറകളിലുള്ളവരുടേയും പങ്കാളിത്തം ഉറപ്പാക്കിയാണ് മഹാറാലി നടത്തുന്നത്. നഗരസഭാ പരിധിയിലെ മുഴുവൻ സ്കൂളിലും സെപ്തംബർ 26 മുതൽ പ്രത്യേക ലഹരി വിരുദ്ധ അസംബ്ലികൾ സംഘടിക്കും.

ഒക്ടോബറിൽ നഗരസഭയിലെ 51 വാർഡുകളിലും വാർഡുസഭകൾ ചേർന്ന് ലഹരി വിരുദ്ധ അജണ്ട പ്രത്യേകമായി ഉൾപ്പെടുത്തും. വാർഡു തല വിജിലൻസ് സമിതികൾക്ക് രൂപം നൽകും. നഗരസഭയിലെ മഹല്ല് കമ്മിറ്റികൾ വഴി ബോധവൽക്കരണം നടത്തും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി പ്രത്യേക നിരീക്ഷണ സമിതികൾ രൂപീകരിക്കാനും തീരുമാനമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →