ന്യൂഡല്‍ഹി : കോടികണക്കിന് രൂപയുടെ നേട്ടങ്ങളുമായി അടുത്തിടെ മുകേഷ് അംബാനിയും റിലയന്‍സ് ഇന്‍ഡസ്ട്രിയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കൗതുകകരമായ വാര്‍ത്തയാണ് മുകേഷ് അംബാനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനിയുടെ ശമ്പളത്തില്‍ 12ാം വര്‍ഷവും മാറ്റമില്ല എന്നതാണ് അത്. അദ്ദേഹത്തിന്റെ വേതനം 15 കോടിയാണ്. എന്നാല്‍ അംബാനിയുടെ അര്‍ദ്ധ സഹോദരങ്ങളും റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്സിക്ക്യൂട്ടിവ് ഡയറക്ടര്‍മാരുമായ നിഖില്‍ മെസ്വാനി, ഹിതാല്‍ മെസ്വാനി എന്നിവര്‍ക്ക് 24 കോടിയാണ് വാര്‍ഷിക ശമ്പളം. ഉടമസ്ഥന് കുറവും ജോലിക്കാര്‍ക്ക് കൂടുതല്‍ വേതനവും ഉള്ള അവസ്ഥ.
മാര്‍ച്ച് 12 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 15 കോടിയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് 2019-20 സാമ്പത്തിക വര്‍ഷത്തിലെ വേതനം വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ശമ്പളം, ആനുകൂല്യങ്ങള്‍, കമ്മിഷന് എന്നിവയുള്‍പ്പടെയാണ് 15 കോടി. ഭാര്യ നിത അംബാനിക്ക് 1.15 കോടി രൂപയാണ് കമ്മിഷന്.

