ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പേവിഷബാധയക്ക് എതിരെയുള്ള വാര്‍ഡുതല പ്രതിരോധ കുത്തിവെയ്പ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് തെരുവു നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വീട്ടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് നിര്‍ബന്ധമായും എടുക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. ഈ മാസം 20 വരെ ക്യാമ്പുകള്‍ നടത്തും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സാം വാഴോട് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പറുമാരായ മിനി മനോഹരന്, സതീഷ് കുമാര്‍, വെറ്ററിനറി സര്ജന്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ പങ്കെടുത്തു.
വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷ ബാധ: കുത്തിവെയ്പ് 20 വരെ
