രാജ്യം കോവിഡ് മഹാമാരിയാല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുമ്പോള്‍ പ്രതീക്ഷയേകുന്ന വാര്‍ത്തയുമായി പൊതുമേഖലാ ബാങ്കായ എസ്ബിഐ. മഹാമാരിയെ തുടര്‍ന്ന് രാജ്യത്തുണ്ടായ തൊഴില്‍ നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും എസ്ബിഐയെ കാര്യമായി ബാധിച്ചിട്ടി ല്ലെന്നാണ് ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചത്. ലോക്ക്ഡൗണ്‍ കാലയളവില്‍ 98 ശതമാനം ബ്രാഞ്ച് പ്രവര്‍ത്തനക്ഷമതയും 91 ശതമാനം ഇതര ചാനല്‍ പ്രവര്‍ത്തനക്ഷമതയും നേടാന്‍ ബാങ്കിന് കഴിഞ്ഞു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള ഇടപാടുകള്‍ തടസമില്ലാതെ നടക്കുന്നതാണ് ഇതിനൊരു കാരണമായി അദ്ദേഹം ചൂണ്ടികാട്ടുന്നത്. അതിനാല്‍. മുന്‍ സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രകടനം ഈ വര്‍ഷവും തുടരാനാവും. ഓഹരി ഉടമകള്‍ക്കുള്ള കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് 21.8 ശതമാനം ഉപഭോക്താക്കളാണ് മൊറട്ടോറിയത്തിന്റെ ആനുകൂല്യം നേടിയത്. ബിസിനസ് തടസ്സങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വിപുലമായ ബിസിനസ് തുടര്‍ച്ചാ പദ്ധതി (ബിസിപി) നിലവിലുണ്ടെന്ന് എസ്ബിഐ അറിയിച്ചു.
അതേസമയം, ലോക്ഡൗണ്‍ വന്നതോടെ ജീവനക്കാര്‍ക്ക് അനുവദിച്ച ‘വര്‍ക്ക് ഫ്രം ഹോം’ സൗകര്യം ‘വര്‍ക്ക് ഫ്രം എനിവേര്‍’ ആയി ബാങ്ക് പരിഷ്‌കരിക്കും. ഇതിന്റെ മുന്നോടിയായി അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ ഓഫീസിലിരുന്ന ല്ലാതെ തന്നെ ചെയ്യാനാകും വിധം സാങ്കേതിക സംവിധാനങ്ങള്‍ പരിഷ്‌കരി ച്ചിട്ടുണ്ടെന്ന് രജനീഷ് കുമാര്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് വര്‍ക്ക് ഫ്രം എനിവേര്‍ സൗകര്യം ഒരുക്കുന്നത്. ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. വിദേശത്തെ 19 ഓഫീസുകളില്‍ പദ്ധതി നടപ്പാക്കി. ഇന്ത്യയിലെ ഓഫീസുകളിലും വൈകാതെ അവതരി പ്പിക്കാനാണുദ്ദേശിക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും പദ്ധതി സഹായിക്കും. ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയാകും പദ്ധതി നടപ്പാക്കുകയെന്നും ചെയര്‍മാന്‍ പറഞ്ഞു.
ബിസിനസ് രംഗത്ത്, ഡിജിറ്റല്‍ സാങ്കേതികവിദ്യ അതിവേഗം സ്വീകരി ക്കുന്നതിനു പുറമേ റിസ്‌ക് അസസ്‌മെന്റും ബിസിനസ് നടപടിക്രമങ്ങളും പുനഃപരിശോധിക്കുന്നതിലായിരിക്കും അടുത്ത ദിവസങ്ങളില്‍ ബാങ്കിന്റെ ശ്രദ്ധയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

