‘ഇമൈക്കാ നൊടികള്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത്ചിയാന് വിക്രം നായകനായ ചിത്രമാണ് കോബ്ര . പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം നാളെ തിയേറ്ററിൽ എത്തുന്നു. കെ.ജി.എഫ്’ ഫെയിം ശ്രീനിധി ഷെട്ടിയാണ് നായിക.
വിക്രം ഈ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. കോബ്ര’യില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കള്‍ ഉള്‍പ്പെടുന്ന ഒരു വലിയ താരനിരയുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.ഫ്രഞ്ച് ഇന്റര്‍പോള്‍ ഓഫീസര്‍ അസ്ലന് യില്‍മാസ് എന്ന കഥാപാത്രത്തെയാണ് ഇര്ഫാന് അവതരിപ്പിക്കുന്നത്.
കെ.ജി.എഫ്’ ഫെയിം ശ്രീനിധി ഷെട്ടിയാണ് നായിക. കെ.എസ്. രവികുമാര്‍, റോഷന് മാത്യു, മിയ ജോര്‍ജ്, മാമുക്കോയ, സര്‍ജാനോ ഖാലിദ്, മണികണ്ഠന് ആചാരി, മൃണാളിനി രവി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു. എ ആര് റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.
ഒന്നിലധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച കോബ്ര ഒരു ത്രില്ലറാണ്. കേരളത്തിലും ചിത്രം ശരാശരിക്ക് മുകളിലുള്ള പ്രീ-ബുക്കിംഗുകള്‍ രേഖപ്പെടുത്തുന്നുണ്ട്. ചിത്രത്തിന്റെ കേരള തിയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

