സാക്ഷി മൊഴി കൊടുത്ത വൈരാഗ്യത്തിൽ അയൽവാസിയായ സ്ത്രീയെ കുത്തി പരിക്കേൽപ്പിച്ചു

പത്തനംതിട്ട: തിരുവല്ലയിൽ അയൽവാസിയായ സ്ത്രീയെ കുത്തി പരിക്കേൽപ്പിച്ചു. കാരയ്ക്കൽ സ്വദേശി അമ്മിണിക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അമ്മിണി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പ്രതിയായ സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനെ കൊന്ന കേസിൽ പതിനാറ് വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് പ്രതി സജി. ഇയാളുടെ അച്ഛനെ കൊന്ന കേസിൽ സാക്ഷി മൊഴി കൊടുത്തയാളാണ് അമ്മിണി. ഇതിനെതുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമിക്കാൻ കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →