ഇ.ഡി. റെയ്ഡില്‍ തോക്കുകള്‍ പിടിച്ചെടുത്തതില്‍ വിവാദം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ അനധികൃത ഖനനത്തിലൂടെ സ്വരൂപിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേ് നാലു സംസ്ഥാനങ്ങളിലായി 17 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.പരിശോധനയ്ക്കിടെ റാഞ്ചിയിലെ ഒരു വീട്ടില്‍ നിന്ന് 2 എ.കെ.-47 റൈഫിളുകള്‍ പിടിച്ചതിനെച്ചൊല്ലി വിവാദം. പ്രേം പ്രകാശ് എന്നയാള്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ അലമാരയില്‍നിന്നാണു രണ്ടു റൈഫിളുകള്‍ പിടിച്ചെടുത്തത്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായി പങ്കജ് മിശ്ര അറസ്്റ്റിലായ കള്ളപ്പണക്കേസുമായി ബന്ധമുള്ളയാളാണു പ്രേം പ്രകാശ്. റൈഫിളുകള്‍ പിടിച്ചതു ഗുരുതരമായ സംഭവമാണെന്നു ഇ.ഡി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ഈ റൈഫിളുകള്‍ തങ്ങളുടെ ഉദ്യോഗസ്ഥരുടേതാണെന്ന് അവകാശപ്പെട്ടു സംസ്ഥാന പോലീസ് രംഗത്തെത്തി. പ്രേം കുമാറിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസുകാരുടെ തോക്കുകളാണ് ഇവയെന്നു അര്‍ഗോറ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ബിനോദ് കുമാര്‍ പറഞ്ഞു. ഇ.ഡി. തോക്കുകള്‍ തങ്ങള്‍ക്കു കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, തോക്കുകള്‍ എങ്ങനെ പ്രേം പ്രകാശിന്റെ അലമാരയില്‍ വന്നുവെന്നു വിശദീകരിക്കാന്‍ വിനോദ് കുമാര്‍ തയാറായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →