ആലപ്പുഴ: ടെട്രാപോഡുകൾ സ്ഥാപിക്കുന്ന ജോലികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ വി.ആർ. കൃഷ്ണ തേജ തീര മേഖല സന്ദര്‍ശിച്ചു.
ആറാട്ടുപുഴ വട്ടച്ചാലിലെ ടെട്രാപോഡ് നിർമ്മാണ കേന്ദ്രത്തിലും പുലിമുട്ടിലും എത്തിയ അദ്ദേഹം തൃക്കുന്നപ്പുഴ പതിയാങ്കര പ്രണവം ജംഗ്ഷനിൽ കടലേറ്റത്തിൽ തകർന്ന രണ്ട് പീലിംഗ് ഷെഡുകളിലും സന്ദര്‍ശനം നടത്തി.
തീരദേശ മേഖലയുടെ സംരക്ഷണത്തിന് സാധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പറഞ്ഞ കളക്ടര്‍ ടെട്രാപ്പോഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍
കൃത്യമായ ഇടവേളകളിൽ വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കാർത്തികപ്പള്ളി തഹസിൽദാർ പി.എ. സജീവ്കുമാർ, കെ.ഐ.ഐ.ഡി.സി. ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. ഹരൺബാബു, ഡെപ്യൂട്ടി തഹസിൽദാർ ഉണ്ണികൃഷ്ണൻ മൂസത്, തൃക്കുന്നപ്പുഴ വില്ലേജ് ഓഫീസർ ബിജു വർഗീസ്, രാജശേഖരൻ പിള്ള തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.