കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒരു ഇലക്ട്രിക് ബഗ്ഗി വാങ്ങുന്നതിന് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ആറ് ലക്ഷം രൂപ അനുവദിച്ചു.
2022-23 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.
ഇലക്ട്രിക് ബഗ്ഗി എത്തുന്നതോടെ ആശു പത്രിയിലെത്തുന്ന രോഗികൾ ഉൾപ്പടെയുളളവർക്ക് വിവിധ ബ്ലോക്കുകളിലേക്കും ഡോക്ടർമാർ, സ്കാനിംഗ് സെന്ററുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും.