കാസർഗോഡ് : കാറഡുക്ക റിസർവ് വനത്തിൽ നിന്ന് തേക്ക് മരം മുറിച്ച് കടത്തിയ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി സ്വദേശി സി.സുകുമാരനെയാണ് കാറഡുക്ക ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്.
മൂന്ന് മാസം മുൻപാണ് വനത്തിൽ നിന്ന് മരം മുറിച്ചു കടത്തിയത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന തേക്ക് മരം മൂന്ന് മാസം മുമ്പാണ് മുറിച്ചുകടത്തിയത്. ഇയാളെ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 23 വരെ റിമാൻഡ് ചെയ്തു. മുറിച്ച മരത്തിന്റെ കുറ്റി എസ്‌കവേറ്റർ ഉപയോഗിച്ച് കിളച്ചെടുത്ത് തെളിവുകൾ നശിപ്പിച്ചതായി വനം വകുപ്പ്

