കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് രണ്ട്സ്വർണവും ഒരു വെള്ളിയും

ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് രണ്ട്സ്വർണവും ഒരു വെള്ളിയും. 65 കിലോ വിഭാഗത്തിൽ പൂനിയ കാനഡയുടെ ലാച്‌ലെൻമക്‌നീലിനെ തോൽപിച്ചു. വനിതകളുടെ 62 കിലോ വിഭാഗത്തിൽ സാക്ഷി മാലിക് സ്വർണം നേടി. 57 കിലോ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അൻഷു മാലിക്ക് വെള്ളി മെഡൽ നേടി. സ്വർണമെഡൽ നേടാനുറപ്പിച്ച് ഫൈനലിലിറങ്ങിയ അൻഷു തോൽവിയോടെ വെള്ളിയിലൊതുങ്ങി. നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്. 6-4 എന്ന സ്‌കോറിനാണ് നൈജീരിയൻ താരത്തിന്റെ വിജയം..

മത്സരത്തിന്റെ തുടക്കം തൊട്ട് ഒഡുനായോയാണ് ആധിപത്യം പുലർത്തിയത്. ഒരു ഘട്ടത്തിൽ നൈജീരിയൻ താരം 4-0 ന് മുന്നിലായിരുന്നു. എന്നാൽ പിന്നീട് തിരിച്ചടിച്ച അൻഷു വിജയം നേടാനായി ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരം നൈജീരിയൻ താരം സ്വന്തമാക്കി.അൻഷു മാലിക്കിന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്. 2021-ൽ ഓസ്ലോയിൽ വെച്ച് നടന്ന ഗുസ്തി ലോകചാമ്പ്യൻഷിപ്പിൽ അൻഷു വെള്ളി നേടി ചരിത്രം കുറിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →