സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം ഓഗസ്റ്റ് 07ന്

ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് യുപി-ഹൈസ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസമരചരിത്രക്വിസ് മത്സരം ഓഗസ്റ്റ് 07ന് രാവിലെ 11ന് തിരുവനന്തപുരം എസ്.എം.വി. സ്‌കൂളിൽ നടക്കും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾ സ്‌കൂൾ ഐഡി കാർഡോ പ്രധാന അധ്യാപകനിൽനിന്നുള്ള സാക്ഷ്യപത്രമോ സഹിതം അന്നേദിവസം രാവിലെ പത്തിനു മുൻപ് തിരുവനന്തപുരം എസ് എം വി ഗവൺമന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹാജരാകണം.

കുട്ടികളുടെ രജിസ്ട്രേഷൻ നമ്പറുകൾ https://ksicl.org/india75quiz/ എന്ന ലിങ്കിൽ ലഭിക്കും. പരിപാടിയോടനുബന്ധിച്ച് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും 50 ശതമാനം വിലക്കിഴിവിൽ സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. തളിര് സ്‌കോളർഷിപ്പിൽ ചേരാനുള്ള രജിസ്ട്രേഷൻ കൗണ്ടറും അന്നേ ദിവസം സ്‌കൂളിൽ പ്രവർത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →