ഉത്തേജക പരിശോധനയുടെ ഹബ്ബായി ഇന്ത്യ മാറുമെന്ന് കായികമന്ത്രി

ദില്ലി: ഉത്തേജക മരുന്ന് ഉപയോഗം തടയാനുള്ള ആൻറി ഡോപ്പിങ് ബിൽ ലോക്സഭയിൽ പാസായി. നിലവിൽ ഇതിനായി നിയമം ഉള്ള അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും എത്തുകയാണെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ ലോക്സഭയിൽ പറഞ്ഞു. ഇന്ത്യയുടെ യശ്ശസ്സ് വർധിപ്പിക്കാൻ ദേശീയ ഉത്തേജക ഉപയോഗ നിരോധന ബില്ലിന് സാധിക്കും. ഉത്തേജക പരിശോധനയുടെ ഹബ്ബായി ഇന്ത്യ മാറുമെന്നും കായികമന്ത്രി സഭയിൽ പറഞ്ഞു. രാജ്യസഭയിലും പാസായാൽ രാഷ്ട്രപതിയുടെ അനുമതിയോടെ ബിൽ നിയമമാകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →