സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ വച്ച് ജൂലൈ 26നു രാവിലെ 11 നു സിറ്റിങ് നടത്തും. ജൈനമതത്തിൽപ്പെട്ടവരെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ ജൈന സമാജം കമ്മിഷൻ മുമ്പാകെ സമർപ്പിച്ച നിവേദനം, ഒ.ഇ.സി ലിസ്റ്റിൽ കളരിക്കുറുപ്പ് കളരിപ്പണിക്കർ സമുദായത്തെ പ്രത്യേക ക്രമനമ്പരിലും കോളത്തിലും ഉൾപ്പെടുത്തി പുനഃക്രമീകരണം നടത്തണമെന്ന ആവശ്യം, ഗോസാങ്കി, ആദി ആന്ധ്ര, നായ്ക്കർ, നായിഡു, എരുമക്കാർ എന്നീ വിഭാഗക്കാരെകൂടി യാദവ ജാതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ സിറ്റിങിൽ പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ്.ജി ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർസെക്രട്ടറി എന്നിവർ സിറ്റിങിൽ പങ്കെടുക്കും.
പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിങ്
