കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. പാര്‍ലിമെന്റില്‍ രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ, ഭരണമുന്നണി വിട്ട മുന്‍ മന്ത്രി ഡളളസ് അലഹപെരുമ, ജനതാ വിമുക്തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നീ മൂന്ന് പേരാണ് മത്സരംഗത്തുള്ളത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ഡള്ളസ് അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.225 അംഗ പാര്‍ലിമെന്റില്‍ 113 വോട്ട് ലഭിക്കുന്നവര്‍ക്ക് വിജയിക്കാം. രഹസ്യ വോട്ടെടുപ്പാണ് നടക്കുക.രാജ്യത്തെങ്ങും കനത്ത പ്രതിഷേധം നിലനില്‍ക്കുന്നതില്‍ വലിയ സുരക്ഷാ സംവിധാനങ്ങളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. പാര്‍ലിമെന്റും പരിസരവും സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. എം പിമാരെല്ലാം സൈന്യത്തിന്റെ സംരക്ഷണയിലാണ് പാര്‍ലിമെന്റിലേക്കെത്തുക.