റോയ് കൃഷ്ണയെ ബെംഗളൂരു എഫ്സി സ്വന്തമാക്കി

ബെംഗളൂരു: കേരളാ ബ്ലാസ്റ്റേഴ്സ് പുതിയ സീസണില്‍ ടീമിലെത്തിക്കാന്‍ ശ്രമിച്ച മുന്‍ എടികെ മോഹന്‍ ബഗാന്‍ താരം റോയ് കൃഷ്ണയെ ബെംഗളൂരു എഫ്സി സ്വന്തമാക്കി. ഫിജി താരത്തിനായി ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സുമായിരുന്നു രംഗത്തുവന്നത്. എന്നാല്‍ ഇരുക്ലബ്ബിന്റെയും ഓഫര്‍ തള്ളി ബെംഗളൂരു താരത്തെ സ്വന്തമാക്കുകയായിരുന്നു. എടികെയ്ക്കായി 40 ഗോളുകള്‍ നേടിയിട്ടുണ്ട്. എടികെയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്നാണ് താരം ക്ലബ്ബ് വിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →