കരുതല്‍ ഡോസ് വാക്സിനേഷന് ജില്ലയില്‍ തുടക്കമായി

18 മുതല്‍ 59 വയസ് വരെ പ്രായമുളളവരുടെ കരുതല്‍ ഡോസ് വാക്സിനേഷന് തുടക്കം കുറിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആറ് മാസത്തിനുളളില്‍ കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിക്കാം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം 2022 ജൂലൈ 15 മുതല്‍ 75 ദിവസത്തേക്ക് സൗജന്യമായി മുന്‍കരുതല്‍ വാക്സിന്‍ നല്‍കും. നിലവില്‍ വാക്സിനേഷന്‍ ലഭിക്കുന്ന ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലും, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ അടക്കമുളള 65 കേന്ദ്രങ്ങളിലും മുന്‍കരുതല്‍ ഡോസ് സൗജന്യമായി ലഭിക്കും. ജില്ലയില്‍ 18 വയസിനു മുകളില്‍ മുന്‍കരുതല്‍ ഡോസ് വാക്സിന്‍ എടുത്തവര്‍ 105 പേരും, 45-നും 59 വയസ്സിനുമിടയില്‍ കരുതല്‍ ഡോസ് വാക്സിന്‍ എടുത്തത് 127 പേരുമാണ്. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുളളവരും, കരുതല്‍ ഡോസ് എടുക്കാനുളളവരും ഉടന്‍ തന്നെ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →