കോട്ടയം: ബിസിഎം കോളേജ് കെട്ടിടത്തിനു മുകളിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു. പന്തളം സ്വദേശിനി ദേവികയാണ് മരിച്ചത്. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർഥിനിയാണ് ദേവിക. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം.
11/07/22 തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ദേവിക കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത്. മാനസിക വിഷമം കൊണ്ടാണ് ചാടിയത് എന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി കോട്ടയം വെസ്റ്റ് പോലീസിന് മൊഴി നൽകിയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ദേവിക ഡിപ്രഷനിലായിരുന്നു എന്ന് കോളേജ് അധികൃതരും പറഞ്ഞിരുന്നു.

