കട്ടപ്പന: വൈകല്യത്തെ അതിജീവിച്ച് എസ്എസ്എൽസി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച ഹെവലിൻ ജോജോയെ ആദരിച്ചു. വൈകല്യമുളളവരുടെയും അവരുടെ ബന്ധുക്കളുടെയും സ്വതന്ത്ര സംഘടനയായ കാരുണ്യയുടെ കട്ടപ്പന മേഖലാ കമ്മറ്റിയുടെ നേതത്വത്തിലായിരുന്നു ചടങ്ങുകൾ. യോഗത്തിൽ കട്ടപ്പന ദാറുസലാംജുമാ മസ്ജിദ് ചീഫ് ജമാം ആൽ ഹാഫിസ് യൂനൂഫ് അൽഖാസിമി മുഖ്യാതിഥിയായിരുന്നു. മലനാട് എസ്എൻഡിപിയൂണിയൻ പ്രസിഡന്റ് ബിജു മാധവൻ മുഖ്യ പ്രഭാഷണം നടത്തി.
പി.എസ്മനോജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കുമാരി ഡയാന സ്വാഗതമാശംസിച്ചു. ലീലാമ്മരാജൻ, ജോബി സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു. കെ.ആർ വനരാജ് നന്ദി രേഖപ്പെടുത്തി.

