ദുബൈ: അറബിക്കടലിൽ ഗുജറാത്ത് തീരത്തിനടുത്ത് മുങ്ങിത്താഴുകയായിരുന്ന യുഎഇയിൽ നിന്നുള്ള കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. 22 ജീവനക്കാരെയാണ് രക്ഷിച്ചത്. ഖോർഫക്കാനിൽ നിന്ന് കർണാടകയിലെ കർവാറിലേക്ക് പോകുകയായിരുന്ന എം ടി ഗ്ലോബൽ കിങ് എന്ന ചരക്കു കപ്പലാണ് അപകടത്തിൽപ്പെട്ടത്.
പോർബന്ദർ തീരത്ത് നിന്ന് 93 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കപ്പലിൽ വെള്ളം കയറി മുങ്ങിത്താഴുന്നതിനിടെ ജീവനക്കാർ അപായമണി മുഴക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ രണ്ട് ഹെലികോപ്ടറുകൾ രക്ഷാപ്രവർത്തനത്തിന് എത്തി. 118 മീറ്റർ നീളമുള്ള കപ്പലിൽ 6000 ടൺ ബിറ്റുമിനാണ് ഉണ്ടായിരുന്നത്. 20 ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും ഒരു ശ്രീലങ്കൻ സ്വദേശിയുമാണ് കപ്പലിൽ ഉണ്ടായിരുന്നത്

