റോം: ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജ്യം സന്ദര്‍ശിക്കണമെന്ന ആഗ്രഹം ആവര്‍ത്തിച്ച് യുെക്രെന്‍. എത്രയും വേഗം മാര്‍പാപ്പ തങ്ങളുടെ രാജ്യത്തെത്തണമെന്നും യുദ്ധക്കെടുതിയില്‍ കഴിയുന്ന ജനതയ്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെടുന്നതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.സമാധാനം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരുമായും ബന്ധം ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും വക്താവ് ഒലേഗ് നികോലങ്കോ അഭിപ്രായപ്പെട്ടു. മാര്‍പ്പാപ്പ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനു നല്‍കിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യുക്രെയ്ന്‍ വിദേശകാര്യ വകുപ്പിന്റെ പ്രതികരണം.
യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയും യുക്രൈന്‍ തലസ്ഥാനമായ കീവും സന്ദര്‍ശിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി മാര്‍പ്പാപ്പ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

