ജി.സി.ഡി.എ മുൻ ചെയർമാൻ അടക്കം 9 പേർക്കെതിരെ വിജിലൻസ് കേസ്

കൊച്ചി: ജി.സി.ഡി.എ ലേസർ ഷോ പദ്ധതിയിലെ അഴിമതിയിൽ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ.വേണുഗോപാലും അടക്കം 9 പേർക്കെതിരെ വിജിലൻസ് കേസെടുത്തു. പദ്ധതിയിൽ ഒരു കോടിയോളം രൂപ സർക്കാർ സ്ഥാപനമായ ജി.സി.ഡി.എ ക്ക് നഷ്ടം ഉണ്ടാക്കിയതിനാണ് കൊച്ചി വിജിലൻസ് യൂണിറ്റ് കേസെടുത്തത്.

എൻ. വേണുഗോപാലിന് പുറമേ ജി.സി.ഡി.എ മുൻ സെക്രട്ടറി ആർ.ലാ അടക്കമുള്ള ഉദ്യോഗസ്ഥരും പദ്ധതി നടപ്പാക്കിയ കമ്പനി ഉടമയും മാനേജിങ് ഡയറക്ടറുമായ സുനിയ മഹേഷ് കുമാർ , ഡയറക്ടർ മഹേഷ് കുമാർ എന്നിവരും കേസിൽ പ്രതികളാണ്. സാമ്പത്തിക ലാഭത്തിനായി പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. കടവന്ത്ര സ്വദേശിയായ കെ.ടി ചെഷയരിൻറെ പരാതിയിലാണ് വിജിലൻസ് പ്രതികൾക്കെതിരെ കേസെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →