ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ജൂലൈ ഒന്നു മുതല്‍

ന്യൂഡല്‍ഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കുള്ള നിരോധനം വരുന്ന ഒന്നിനു പ്രാബല്യത്തില്‍ വരും. നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും.

പരിശോധനയ്ക്ക് പ്രത്യേകസംഘത്തെ നിയോഗിക്കും. ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കരുതെന്നു പെട്രോകെമിക്കല്‍ കമ്പനികള്‍ക്കു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇവ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വ്യാപാരകേന്ദ്രങ്ങളുടെ െലെസന്‍സ് റദ്ദാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 75 െമെക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കുള്ള നിരോധനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-നും 120 െമെക്രോണിനു താഴെയുള്ള ക്യാരി ബാഗുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31-നും നിലവില്‍ വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നത്.നിരോധനം ഇവയ്ക്കൊക്കെ പ്ലാസ്റ്റിക് സ്റ്റിക് ഉപയോഗിച്ചുള്ള ഇയര്‍ ബഡ്, ബലൂണ്‍ സ്റ്റിക്, പ്ലാസ്റ്റിക് കൊടികള്‍, മിഠായി സ്റ്റിക്, ഐസ്‌ക്രീം സ്റ്റിക്, അലങ്കാരത്തിനുപയോഗിക്കുന്ന പോളിസ്െറ്റെറീന്‍ (തെര്‍മോക്കോള്‍) ഉല്‍പന്നങ്ങള്‍, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്,ഗ്ലാസ്, ഫോര്‍ക്ക്, സ്പൂണ്‍, കത്തി, ട്രേ, മിഠായി ബോക്സുകള്‍ പൊതിയാനുള്ള പായ്ക്കിങ് ഫിലിമുകള്‍, ക്ഷണക്കത്തുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സിഗരറ്റ് പായ്ക്കറ്റിനു പുറത്തുള്ള പ്ലാസ്റ്റിക് കവര്‍, 100 െമെക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്/പി.വി.സി. ബാനര്‍, കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →