തിരുവനന്തപുരം: ബിജെപി മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗീയതയുടെ സന്തുലിതമായ സിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വർഗീയ സംഘടനകൾ എന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്യ രാജന്ദ്രേന്റെ പ്രതികരണം.
രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യംവെച്ച് ഉള്ളതുമാണ്. ഭീകരവാഴ്ച യിലേക്ക് ഇന്ത്യയെ നയിക്കുന്ന വർഗീയതയുടെ എല്ലാ വകഭേദങ്ങളെയും ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ട്. ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വർഗീയ സംഘടനകൾ ചെയ്യുന്നത്. പരസ്പരം പ്രോത്സാഹനം നൽകി വളരുന്ന വർഗീയ ശക്തികളുടെ വാളുകളിൽനിന്ന് മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുകയും, നാടിന്റെ ബഹുസ്വരത തകർക്കുകയും ചെയ്യുന്ന വർഗീയതക്കെതിരെ മതനിരപേക്ഷ സമൂഹം ഒന്നിക്കണം. ഉദയ്പൂരിൽ നടന്ന കൊലപാതകത്തെ ഡിവൈഎഫ്ഐ അതിശക്തമായി അപലപിക്കുന്നു. ആര്യ ഫെയ്സ്ബുക്കിൽ കുറിച്ചു.

