ചെന്നൈയില്‍ കൊവിഡ് മുക്തനായി 97കാരന്‍

ചെന്നൈ: ചെന്നൈയില്‍ കോവിഡ് ബാധിതനായ 97കാരന്‍ രോഗമുക്തനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൃഷ്ണ മൂര്‍ത്തി എന്നയാളാണ് ആശുപത്രി വിട്ടത്. കോവിഡ് ബാധിച്ച് രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ രോഗികളില്‍ ഒരാളാണ് ഇദ്ദേഹമെന്ന് ചികിത്സിച്ച കാവേരി ആശുപത്രി വ്യക്തമാക്കി.

മേയ് 30ന് ആണ് പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ കോവിഡ് രോഗലക്ഷണ ങ്ങളോടെ കൃഷ്ണമൂര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയും ഇദ്ദേഹത്തിനുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചികിത്സ ആരംഭിച്ച് അധികം വൈകാതെ തന്നെ പനി കുറയുകയും ശ്വാസതടസ്സം മാറുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ ക്കുള്ളില്‍ ആരോഗ്യം മെച്ചപ്പെട്ടു.

സ്വയം ഭക്ഷണം കഴിക്കാനും ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനകളുടെ ഫലം നെഗറ്റീവ് ആയതോടെയാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തതെന്നും ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് ഏറ്റവും പ്രായം കൂടിയ കോവിഡ് മുക്തന്‍ 106 വയസ്സുള്ള മുക്താര്‍ അഹമ്മദ് ആണ്. സെന്‍ട്രല്‍ ഡല്‍ഹി സ്വദേശിയായ ഇദ്ദേഹം രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ചകിത്സയ്ക്ക് വിധേയനായത്. മേയ് ഒന്നിന് ആശുപത്രി വിട്ടു. സ്‌പെയിന്‍കാരിയായ മരിയ ബ്രന്യാസ് എന്ന 113 വയസ്സുകാരിയാണ് കോവിഡ് മോചിതയായ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ആള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →