കൊച്ചി: കൊച്ചി കപ്പല്‍ നിര്‍മാണ ശാല ചരിത്ര നേട്ടം കൈവരിച്ചു. ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച ആളില്ലാതെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് ബാര്‍ജുകള്‍ നോര്‍വേയ്‌ക്ക് കൈമാറി കാര്‍ബണ്‍രഹിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന നോര്‍വന്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കപ്പല്‍ശാലക്ക് ഇലകട്രിക്ക് ബാര്‍ജുകളുടെ നിര്‍മാണ കരാര്‍ ലഭിച്ചത്. ബാര്‍ജുകള്‍ പ്രത്യേക കപ്പലിലാണ് നോര്‍വേയിലെത്തിക്കക. നോര്‍വേയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അസ്‌കോ മാരി ടൈമിന് വേണ്ടിയാണ് ബാര്‍ജുകള്‍ നിര്‍മിച്ചത്.
67 മീറ്റര്‍ നീളുമുളള ബാര്‍ജ് 1846 കിലോ വാട്ട് ശേഷിയുളള ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. 16 കണ്ടെയിനറുകളെ വരെ വഹിക്കാന്‍ ഈ ബാര്‍ജുകള്‍ക്കാകും ഒന്നര വര്‍ഷമെടുത്താണ് ബാര്‍ജിന്റെ നിര്‍മാണം കൊച്ചിന്‍ ഷിപ്പയാഡ് പൂര്‍ത്തിയാക്കിയത്. 65 കോടി രൂപയാണ് ഒരു ബാര്‍ജിന്റെ നിര്‍മാണ ചെലവ്. കാര്‍ബണ്‍ രഹിത ഗതാഗതമാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനുളള നോര്‍വേ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ജുകള്‍ വാങ്ങാന്‍ അസ്‌കോ തീരുമാനിച്ചത്. ആകെ ചെലവിന്റെ 30 ശതമാനം നോര്‍വേ സര്‍ക്കാരാണ് വഹിക്കുനന്ത്.
“യാട്ട് സെര്‍വന്റ്” എന്ന കപ്പലില്‍ബോട്ടുകളുടെ സഹായത്തോടെയാണ് ബാര്‍ജുകള്‍ കയറ്റിയത. ഇതിനായി കപ്പല്‍ എട്ടടിയോളം വെളളത്തിലേക്ക് താഴ്‌തി. ഒരു മാസത്തിനകം കപ്പല്‍ നോര്‍വേയിലെത്തും. നോര്‍വേയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ തെരേസയുടെയും, മാരിറ്റിിന്റെയും പേരുകളാണ് ബാര്‍ജിന് നല്‍കുക