ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വർധനവ്. 15,490 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയർന്നു. 91, 779 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. 12,425 പേർക്ക് രോഗമുക്തി ഉണ്ടായി. 98.58ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 196.94 കോടി ഡോസ് വാക്സിൻ ഇതുവരെ നൽകിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം മഹാരാഷ്ട്ര ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. 23/06/22 വ്യാഴാഴ്ച മഹാരാഷ്ട്രയിൽ 5,218 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24/06/22 വെള്ളിയാഴ്ച കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കുറഞ്ഞ് 4,205 ആയിരുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 4000 കടന്നു. 25/06/22 ശനിയാഴ്ച 4098 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗബാധയുണ്ടായത് തിരുവനന്തപുരത്താണ്. ജില്ലയിൽ 1034 പേർക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. ഒൻപത് പേർ കോവിഡ് ചികിൽസയിലിരിക്കെ മരിച്ചിട്ടുണ്ട്.

