കുടി വെള്ളം മുട്ടിക്കുവാൻ ചത്ത പട്ടിയെ കിണറ്റിൽ കൊണ്ടിട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ

വടക്കാഞ്ചേരി : വീട്ടുകാരും പരിസരവാസികളും കുടിവെള്ളം എടുക്കുന്ന കിണറ്റിൽ ചത്ത പട്ടിയെ കൊണ്ടുപോയിട്ട് മലിനമാക്കി. വടക്കാഞ്ചേരി കാഞ്ഞിരശ്ശേരി മേലൂട്ട് വീട്ടിൽ രാധാകൃഷ്ണന്റെ കിണറ്റിലാണ് പട്ടിയുടെ ശവം കൊണ്ടുപോയി ഇട്ടത്. രാധാകൃഷ്ണൻ ഭാര്യ ശോഭനയുടെ പരാതിയിൽ വടക്കാഞ്ചേരി പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കാഞ്ഞിരശേരി സ്വദേശികളായ മേലൂട്ട് വീട്ടില്‍ രമേഷ്(29), രാജേഷ്(30), സുമീഷ്(42), രതീഷ്(36), മൂര്‍ത്താട്ടില്‍ സതീഷ് (36) എന്നിവരെയാണ് അറസ്‌ററ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →