ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിക്കെതിരേ ബിഹാര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കലാപം തുടരുകയാണ്. ബിഹാറില്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടിനുനേരേ ആക്രമണമുണ്ടായി. കഴിഞ്ഞ ബുധനാഴ്ച ബിഹാറിലാണ് അഗ്‌നിപഥിനെതിരായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അതു പിന്നീട് മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇന്നലെ തെക്കന്‍ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു. അഗ്‌നിപഥിനെതിരേ ബിഹാറില്‍ ആര്‍.ജെ.ഡി. ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദിന് എന്‍.ഡി.എ. സഖ്യകക്ഷിയ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 12 ജില്ലകളില്‍ നാളെ വരെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു.
അഗ്‌നിപഥ് പദ്ധതി: ബിഹാറില്‍ ബന്ദ്
