ആരാകും അടുത്ത രാഷ്ട്രപതി? പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ ബിജെപിയിൽ ചർച്ചകൾ സജീവം

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയിൽ അവസാനിക്കാനിരിക്കെ പിൻഗാമിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ബിജെപിയിൽ ആരംഭിച്ചതായി റിപ്പോർട്ട്. 2022 ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർത്ഥിക്ക് പ്രതിപക്ഷവുമായി സമവായം ഉണ്ടാക്കാൻ ബിജെപി നീക്കം. പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്താൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും, ദേശീയ അധ്യക്ഷൻ ജെ പി നദ്ദയേയും പാർട്ടി ചുമതലപ്പെടുത്തി.
സ്വതന്ത്രൻ മാരെയും പ്രത്യേകം കാണും. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്മയായി ശ്രമിക്കുന്ന എൻസിപി നേതാവ് ശരത് പവാർ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു


പ്രതിപക്ഷത്തിന് കൂടി അഭിമതൻ ആയ ന്യൂനപക്ഷ, ദളിത്, പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള പൊതു സ്ഥാനാർഥിയെ കണ്ടെത്തി മത്സരം ഒഴിവാക്കുകയാണ് ബിജെപി ലക്ഷ്യം. നിലവിലെ രാഷ്ട്രപതിക്ക് വീണ്ടും അവസരം നൽകുന്നതിന് ബിജെപി താല്പര്യപ്പെടുന്നില്ല. അതേസമയം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്നും റിപ്പോർട്ട് പറയുന്നു. ദളിത് വിഭാഗത്തിൽ നിന്നുള്ള രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി ആക്കിയത് ഗുണം ഉണ്ടായിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ജൂൺ പകുതിയോടു കൂടിയേ രാഷ്ട്രപതി ചർച്ചകൾ സജീവമാകാൻ സാധ്യതയുള്ളൂ. ആരെയാകും അന്തിമ പട്ടികയിലേക്ക് പരിഗണിക്കുക എന്നത് ഈ സമയത്ത് മാത്രമേ വ്യക്തമാക്കാൻ ഇടയുള്ളൂ എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്നാകും തീരുമാനിക്കുക.

ഛത്തീസ്ഗഡ് ഗവർണറായ അനുസുയി ഉയികേ, മുൻ ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് എന്നിവരുടെ പേരുകളാണ് ഇപ്പോൾ ചർച്ചയിൽ ഉയർന്നു കേൾക്കുന്നത്. അതേസമയം, ഒരു സംയുക്ത സ്ഥാനാർത്ഥിയെ നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ പാർട്ടികൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →