ചണ്ഡീഗഡ്: വിവാദ പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ വെടിവച്ചുകൊന്ന കേസില്‍ ഷാര്‍പ്പ് ഷൂട്ടര്‍ അറസ്റ്റില്‍. ഭട്ടിന്‍ഡ സ്വദേശി ഹര്‍കമല്‍ റാണുവിനെയാണു പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. സിദ്ദു മൂസേവാലയെ വെടിവച്ച എട്ടു പേരിലൊരാളാണ് അറസ്റ്റിലായ ഹര്‍കമല്‍ റാണയെന്നു പഞ്ചാബ് പോലീസ് അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. അതേസമയം, സിദ്ദു വധത്തിനു പിന്നിലെ മുഖ്യആസൂത്രകന്‍, കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാനേതാവ് സതീന്ദര്‍ജിത് സിങ് എന്ന ഗോള്‍ഡി ബ്രാറിനെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ബ്രാറിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടിന് സി.ബി.ഐ. ഇന്റര്‍പോളിനു കത്തു നല്‍കിയിരുന്നു. ബ്രാറിനെ ഇന്ത്യയ്ക്കു െകെമാറുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബ് സ്വദേശിയായ ഗോള്‍ഡി ബ്രാര്‍ 2017-ലാണ് സ്റ്റുഡന്റ് വിസയില്‍ കാനഡയിലേക്കു കടന്നത്.
സിദ്ദു മൂസെവാല വധം: ഷൂട്ടര്‍ റാണു അറസ്റ്റില്‍
