എറണാകുളം: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും മഹിള കിസാൻ സശാക്തീകരണ പര്യോജൻ(എം.കെ.എസ്.പി) വെസ്റ്റ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ മുളവുകാട് ഗ്രാമപഞ്ചായത്തില്‍ വനിതകൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബർ നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ അധ്യക്ഷത വഹിച്ചു. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് ജൈവ വള നിർമാണം, ഡ്രിപ് ഇറിഗേഷൻ, ട്രേ ഞാറ്റടി എന്നിവയിലാണ് പ്രത്യേക പരിശീലനം നൽകിയത്. വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.ആർ ജോൺ, പ്രൊഫസർ വിജയലക്ഷ്മി ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ ആഷൽ രാജ്, ആക്ക്വിലിൻ ലോപ്പസ്, എം.കെ.എസ്.പി എറണാകുളം വെസ്റ്റ് ഫെഡറേഷൻ സി.ഇ.ഒ. പി.എ. മുഹമ്മദ് സലിം, ഇടപ്പള്ളി ബ്ലോക്ക് വനിത ക്ഷേമ ഓഫീസർ എം.എസ് സുനന്ദ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ സ്മിത, അമൽ, എം.കെ.എസ്.പി മാസ്റ്റർ ട്രെയിനർ വത്സ വാസു, അക്കൗണ്ടന്റ് ശ്രീമതി പർവീൺ തുടങ്ങിയവർ സംസാരിച്ചു.

