മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 20 വർഷം കഠിന തടവ്

ഇടുക്കി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കട്ടപ്പന പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം. ഇടുക്കി എഴുകുംവയൽ സ്വദേശിയാണ് കേസിലെ പ്രതി.

നെടുംകണ്ടം സി ഐയായിരുന്ന പി കെ ശ്രീധരൻ 2020 ൽ ഫയൽ ചെയ്ത പോക്സോ കേസിലാണ് സുപ്രധാന വിധി ഉണ്ടായത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ സുസ്മിത ജോൺ ഹാജരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →