ക്വട്ടേഷന്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ഇടപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കളമശ്ശേരി മുനിസിപ്പാലിറ്റി സെക്ടര്‍ -ഒന്നിലെ ലെ 24 അങ്കണവാടി കേന്ദ്രങ്ങള്‍, കളമശ്ശേരി മുനിസിപ്പാലിറ്റി സെക്ടര്‍ – രണ്ടിലെ 25 അങ്കണവാടി കേന്ദ്രങ്ങള്‍, ചേരാനല്ലൂര്‍ പഞ്ചായത്തിലെ 29 അങ്കണവാടി കേന്ദ്രങ്ങള്‍, എളങ്കുന്നപ്പുഴ പഞ്ചായത്ത് സെക്ടര്‍ – ഒന്നിലെ 25 അങ്കണവാടി കേന്ദ്രങ്ങള്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് സെക്ടര്‍ -രണ്ടിലെ 24 അങ്കണവാടി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു കുട്ടിക്ക് 125 മില്ലി വീതം പാല്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. എല്ലാ തരത്തിലുള്ള നികുതികളും അങ്കണവാടി കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജും ഉള്‍പ്പെടെയുള്ള ഒരു ലിറ്റര്‍ പാലിന്റെ നിരക്കായിരിക്കണം ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍13-ന്  ഉച്ചയ്ക്ക് ഒന്നു വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഇടപ്പള്ളി അഡിഷണല്‍ പ്രോജക്ട് ഓഫീസിലോ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ ലഭിക്കുന്നതാണ്. ഫോണ്‍ നമ്പര്‍ – 8891101223 , 0484-2558060.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →