ഇന്ധന വിലവർധനവ്; പാകിസ്ഥാനിൽ പെട്രോൾപമ്പ് തകർത്ത് പ്രതിഷേധം

ഇസ്ലാമാബാദ്: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് പൗരന്മാർ പെട്രോൾപമ്പ് തകർത്തു. പ്രധാനമന്ത്രി, ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ അന്താരാഷ്ട്ര നാണയനിധിയുടെ ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഇന്ധന സബ്സിഡി എടുത്തു മാറ്റിയത്. ഇതേതുടർന്ന് പെട്രോളിന് ലിറ്ററിന് 30 രൂപയുടെ വർധനവുണ്ടായിരുന്നു.

കറാച്ചിയിലെ പുരാനി സബ്സി മണ്ടിക്ക് സമീപമുള്ള പെട്രോൾ പമ്പിന് നേരെയാണ് പ്രതിഷേധക്കാർ ആക്രമണം നടത്തിയത്. പ്രകടനക്കാർ പമ്പിന് നേരെ കല്ലെറിയുകയും, പമ്പിലെ ഉപകരണങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തു രാജ്യത്ത് മറ്റിടങ്ങളിലും വിലക്കയറ്റത്തിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട് . ജിന്നാബാഗ് ചൗക്കിൽ രോഷാകുലരായ പൗരന്മാർ ടയറുകൾ കത്തിച്ചു.

ഇന്ധന വില വർധിപ്പിക്കാൻ ഇടയായത് മുൻ ഭരണാധികാരികൾ കാരണമെന്നാണ് ഷെഹബാസ് ഷെരീഫ് ആരോപിക്കുന്നത്. മുൻ പ്രധാനമന്ത്രിയായ ഇമ്രാൻഖാൻ പൊതുജനരോഷം കുറയ്ക്കാൻ പെട്രോളിന്റെയും, വൈദ്യുതിയുടെയും വില സബ്സിഡി നൽകി കുറച്ചിരുന്നു. ഇത് പാക്ക് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായി എന്നാണ് പുതിയ സർക്കാർ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →