സ്കൂളിലേയ്ക്ക് മൈക്ക് സിസ്റ്റം ഒരുക്കി ലിൻസി ടീച്ചർ

കട്ടപ്പന : മുരിക്കാട്ടുകുടി ഗവ .ട്രൈബൽ ഹയർ സെക്കന്ഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മൈക്ക്സിസ്റ്റം ഒരുക്കി പ്രൈമറി വിഭാഗം അദ്ധ്യാപിക ലബ്ബക്കട കൊച്ചുപറമ്പിൽ ലിൻസിജോർജ്. ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് മൈക്ക് സിസ്റ്റം ലഭ്യമാക്കിയത്. തൻമൂലം വിദ്യാർത്ഥികൾക്ക് ഓഡിറ്റോറിയത്തിലെ പരിപാടികൾക്കും പേഴ്സണാലിറ്റി -കരിയർ ഗൈഡൻസ് -ഓറിയന്റേഷൻ ക്‌ളാസുകൾക്കും ഉപയുക്തമാവുകയും പാഠ്യ-പാഠ്യേതര നിലവാരം ഉയർത്താനാകുമെന്നും ലിൻസി ടീച്ചർ പറയുന്നു.

സ്കൂളിലെ പ്രോഗ്രാമുകളിൽ മൈക്ക് സിസ്റ്റം വാടകയ്ക്ക് എടുക്കേണ്ടതിനാൽ പല പ്രോഗ്രാമുകളും നടത്താൻ കഴിയാതെ വന്ന അവസരത്തിലാണ് ലിൻസി ടീച്ചർ കട്ടപ്പന ഫെഡറൽ ബാങ്ക് എ.വി.പി കെ എ എബ്രാഹം മുഖേനഅപേക്ഷ സമർപ്പിക്കുകയും ഒരു ലക്ഷം രൂപാ വിലയുള്ള മൈക്ക് സിസ്റ്റം ലഭ്യമാക്കുകയും ചെയ്തത്. മൈക്ക് സിസ്റ്റം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ മുഖേന സ്കൂൾ പ്രവേശനോത്സവ ദിവസം സ്കൂളിന് കൈമാറും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →