കശ്മീര്‍ അതിര്‍ത്തിക്കു സമീപം വെടിവച്ചിട്ട ഡ്രോണില്‍ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തിക്ക് സമീപം വെടിവച്ചിട്ട ഡ്രോണില്‍ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തു. അമര്‍നാഥ് യാത്ര മുന്‍നിര്‍ത്തി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ ഡ്രോണെന്ന് സുരക്ഷാ ഏജന്‍സികള്‍ സൂചിപ്പിച്ചു.

കത്വയിലെ രാജ്ബാഗ് മേഖലയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട ഡ്രോണ്‍ 29/05/22 പുലര്‍ച്ചെയാണ് പോലീസ് വെടിവച്ചിട്ടത്. പതിവു പരിശോധനകള്‍ക്കിടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. വെടിവച്ചിട്ടശേഷം നടത്തിയ പരിശോധനയില്‍ ഏഴു സ്റ്റിക്കി ബോംബുകളും അണ്ടര്‍ ബാരല്‍ ഗ്രനേഡുകളും കണ്ടെത്തി. തീര്‍ഥാടകരുടെ ബസുകള്‍ ഉന്നമിട്ട് ഭീകരര്‍ സ്റ്റിക്കി ബോംബുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഡ്രോണുകളില്‍നിന്ന് കണ്ടെത്തിയ പൊതികളില്‍ ലഹരി മരുന്നായിരിക്കാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും ലഹരി മരുന്നും കടത്തുന്നതിന് ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പൂഞ്ചില്‍ കടത്താന്‍ ശ്രമിച്ച 44 കിലോ ലഹരി മരുന്ന്‌ െസെന്യവും പോലീസും ചേര്‍ന്നു പിടിച്ചെടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →