ടൊറന്റോ: കാനഡയിലെ ഒന്റാറിയോ, ക്യൂബക് പ്രവിശ്യകളില്‍ വ്യാപക നാശംവിതച്ച കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. വൈദ്യുതിവിതരണ സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ഇരുട്ടിലായി.24 മണിക്കൂറിനകം 80 ശതമാനം പേര്‍ക്കും വൈദ്യുതി എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 132 കിലോമീറ്റര്‍ വീശിയടിച്ച കാറ്റില്‍ മരങ്ങളും പോസ്റ്റുകളുമടക്കം നിലം പൊത്തി. 1998 ലും 2018 ലും കൊടുങ്കാറ്റ് വിതച്ച നാശത്തെക്കാള്‍ ഗുരുതരമാണ് സ്ഥിതിഗതിയെന്നാണ് വാര്‍ത്തകള്‍.