ബെയ്ജിങ്: തായ്വാന് അധിനിവേശം നടത്താന്‍ ചൈന തുനിയുന്നത് ‘അപകടവുമായുള്ള ശൃംഗാരം’ ആണെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്.തായ്വാന് അധിനിവേശത്തിന്റെ രൂപരേഖ എന്നു കരുതുന്ന ഉന്നത ചൈനീസ് സൈനിക അധികൃതരുടെ സംഭാഷണത്തിന്റെ ഓഡിയോക്ലിപ് പുറത്തുവന്ന പിന്നാലെയാണ് ബൈഡന്റെ മുന്നറിയിപ്പ്. സ്വയം ഭരണപ്രദേശമായ തായ്വാനില് െചെന അധിനിവേശം നടത്തുന്നപക്ഷം സംരക്ഷണത്തിനായി യു.എസ്. െസെനികമായി ഇടപെടുമെന്ന് െബെഡന്‍ പറഞ്ഞു. ഇന്നത്തെ ക്വാഡ് രാജ്യങ്ങളുടെ സമ്മേളനത്തിനു മുന്നോടിയായി ടോക്കിയോയിലെത്തിയതായിരുന്നു ബൈഡന്. തങ്ങള്‍ ഒരു െചെന നയത്തിന് അനുകൂലമാണ്. അതുസംബന്ധിച്ച് ഒപ്പുവച്ചതാണ്. എന്നാല്‍ അതു ബലപ്രയോഗത്തിലൂടെ നടത്താമെന്ന നിലപാട് ശരിയല്ലെന്നും ബൈഡന് പറഞ്ഞു.
ചൈനയില്‍ ജനിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെന്നിഫര്‍ ഹെങ് ട്വിറ്ററില്‍ പങ്കുവച്ച െവെറല്‍ ഓഡിയോ ആണ് വന്‍വിവാദമായത്. ലൂഡ് മീഡിയ എന്ന യുട്യൂബ് ചാനലില്‍ പങ്കുവച്ച 57 മിനിട്ട് നീളുന്ന വീഡിയോയിലൂടെ െചെനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഉന്നതെസെനിക നേതൃത്വത്തിന്റെ ചര്‍ച്ചകള്‍ പുറത്തുവരുന്നത്. ‘സാധാരണനിലയില്‍ നിന്ന് യുദ്ധത്തിലേക്ക്’ എന്ന ഉന്നതനേതൃത്വത്തിന്റെ പദ്ധതിയുടെ രൂപരേഖ നടപ്പാക്കുന്നതു സംബന്ധിച്ച് െചെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വവും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേതൃത്വവും തമ്മിലുള്ള സംഭാഷണങ്ങളാണ് ഓഡിയോ ക്ലപ്പിലുള്ളത്.
ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ തായ്വാന് അധിനിവേശം പുറത്തുകൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയിലെ എതിരാളികളാണ് ഓഡിയോ ചോര്‍ത്തിയതെന്നു യുട്യൂബ് ചാനല്‍ അവകാശപ്പെടുന്നു. അധികാരത്തില്‍ വീണ്ടും തുടരാന്‍ ആഗ്രഹിക്കുന്ന ഷീക്കെതിരേ െചെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുകയാണ്. 1.40 ലക്ഷം സൈനികര്‍, 953 കപ്പലുകള്‍, 1653 കവചിതവാഹനങ്ങള്‍, 20 വിമാനത്താവളങ്ങളും തുറമുഖങ്ങളും, ആറ് കപ്പല്‍നിര്‍മാണ ശാലകള്‍, 14 അടിയന്തര െകെമാറ്റ കേന്ദ്രങ്ങള്‍, ധാന്യ സംഭരണകേന്ദ്രങ്ങള്‍, ആശുപത്രികള്‍, രക്ത ബാങ്കുകള്‍, എണ്ണ സംഭരണികള്‍ എന്നിങ്ങനെ അതിവിപുലമായ സന്നാഹങ്ങള്‍ ഒരുക്കാനാണ് ഗുവാങ്ഡോങ് പ്രവിശ്യാ അധികാരികളോട് ഓഡിയോ സന്ദേശത്തില്‍ നേതൃത്വം ആവശ്യപ്പെടുന്നത്. ഗുവാങ്ഡോങ് പാര്‍ട്ടി സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ഗവര്‍ണര്‍, െവെസ് ഗവര്‍ണര്‍, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മേഖലാ കമാന്‍ഡര്‍, ഗുവാങ്ഡോങ് പ്രവിശ്യാ കമ്മിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം, ഗുവാങ്ഡോങ് െസെനിക മേഖലാ പൊളിറ്റിക്കല്‍ കമ്മിസാര്‍ എന്നിവര്‍ പങ്കെടുത്തുവെന്നാണ് ശബ്ദസന്ദേശത്തില്‍നിന്ന് വ്യക്തമാകുന്നത്.

