ഫ്രഞ്ച് ഓപ്പണ്‍: റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യ റൗണ്ട് വിജയവുമായി സ്പാനിഷ് താരം റാഫേല്‍ നദാല്‍. പാരീസില്‍ 14-ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ നദാല്‍ ഓസ്ട്രേലിയന്‍ എതിരാളി 82-ാം സീഡ് ജോര്‍ദാന്‍ തോംസണെയാണു കീഴ്പ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകളിലായിരുന്നു അഞ്ചാം സീഡായ നദാലിന്റെ ജയം.

സ്‌കോര്‍: 6-2, 6-2, 6-2.വൈല്‍ഡ് കാര്‍ഡിലെത്തി ആദ്യ റൗണ്ടില്‍ മുന്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്കയെ കെട്ടുകെട്ടിച്ച കൊറെന്റിന്‍ മൗറ്റെറ്റാണ് രണ്ടാം റൗണ്ടില്‍ നദാലിന്റെ എതിരാളി. നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മൗറ്റെറ്റിന്റെ ജയം. സ്‌കോര്‍: 6-2, 2-6, 4-6, 7-6, 6-2.വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ബാര്‍ബറ ക്രെജിക്കോവ, ജപ്പാന്റെ നവോമി ഒസാക്ക, എന്നിവര്‍ ആദ്യ റൗണ്ടില്‍ മടങ്ങി. ഫ്രഞ്ച് താരം പത്തൊന്‍പതുകാരി ദിയാന്‍ പെറിയാണ് ചെക് താരം ക്രെജിക്കോവയെ കെട്ടുകെട്ടിച്ചത്. ആദ്യ സെറ്റ് നേടിയശേഷമായിരുന്നു ക്രെജിക്കോവയുടെ കീഴടങ്ങല്‍. സ്‌കോര്‍: 1-6, 6-2, 6-3.

കഴിഞ്ഞവര്‍ഷത്തെ വിവാദ മടക്കത്തിനുശേഷം കിരീടമോഹവുമായെത്തിയ ജപ്പാന്റെ നവോമി ഒസാക്ക അമേരിക്കയുടെ അമാന്‍ഡ അനിസിമോയയോടാണ് ആദ്യറൗണ്ടില്‍ പരാജയം രുചിച്ചത്. സ്‌കോര്‍: 7-5, 6-4.

പെഡ്ര ക്വിറ്റോവ, ആലിസണ്‍ റിസ്‌ക്, ഡാങ്ക കൊവിനിക്, ക്വിന്‍ വെന്‍ സെങ്, ഡാരിയ സെവില്ലെ, വിക്ടോറിയ അസറങ്ക, ബിയാങ്ക ആന്‍ഡ്രീസു എന്നിവര്‍ അടുത്ത റൗണ്ടിലേക്കു മുന്നേറി.പുരുഷവിഭാഗത്തില്‍ ഡാന്‍ ഇവാന്‍സ്, കാമറൂണ്‍ നോറി, നിക്കോളാസ് ബാസിലാഷ്വിലി, ടെയ്ലര്‍ ഫ്രിറ്റ്സ് എന്നിവരും ആദ്യ റൗണ്ട് കടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →