കാട്ടാക്കട : സ്വത്തു നല്‍കാതെ അച്ഛന്‍ പുനര്‍വിവാഹത്തിന് ശ്രമിച്ചതിന്റെ പേരില്‍ മകന്‍ വീട് അടിച്ചുതകര്‍ത്തു. കാട്ടാക്കട കുരുതംകോട്ടാണ് സംഭവം. മകനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ അതിക്രമം നടത്തിയെന്നാരോപിച്ച പിതാവ് മനോഹരന്‍ കാട്ടാക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. വീടിന്റെ ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തതായി പരാതിയില്‍ പറയുന്നു.ഭാര്യ മരിച്ച ശേഷം ഒറ്റക്കുതാമസിക്കുന്ന മനോഹരന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ വിരോധത്തിലാണ് മകന്‍ ആക്രമണം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ ഇയാള്‍ താമസിക്കുന്ന വീടും സ്ഥലവും വിറ്റ് വധുവിന് നല്‍കി വിവാഹം ചെയ്യാനുളള ശ്രമമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കാട്ടാക്കട പോലീസ് വ്യക്തമാക്കി. മകള്‍ക്കും മകനും നല്‍കാനുളള സ്വത്തുക്കളെല്ലാം വീതിച്ചുനല്‍കിയെന്നും നിലവില്‍ താമസിക്കുന്ന വീടും സ്ഥലവും താന്‍ ഒറ്റക്ക് അദ്ധ്വാനിച്ച് ഉണ്ടാക്കിയതാണെന്നുമാണ് മനോഹരന്‍ പറയുന്നത്.

