ഗ്യാന്‍വ്യാപി പരാമര്‍ശം: അധ്യാപകനു ജാമ്യം

ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വ്യാപി മോസ്‌കിലെ പരിശോധന സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ കുറിപ്പിട്ടതിന് അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാലാ പ്രഫസര്‍ക്കു ജാമ്യം. ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഹിന്ദു കോളജിലെ ചരിത്രവിഭാഗം പ്രഫസര്‍ രത്തന്‍ ലാലിനാണു ജാമ്യം ലഭിച്ചത്. പരിശോധനയ്ക്കിടെ മോസ്‌ക്കില്‍നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന പ്രചാരണം സംബന്ധിച്ച സാമൂഹികമാധ്യമ കുറിപ്പാണ് രത്തന്‍ ലാലിനു കുരുക്കായത്. കൂടുതല്‍ ചോദ്യം ചെയ്യാന്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ അപേക്ഷ നിരസിച്ചാണ് ഡല്‍ഹി കോടതി ഉത്തരവ്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്റെ പരാതിയില്‍ കേസെടുത്ത നോര്‍ത്ത് ഡല്‍ഹി സൈബര്‍ പോലീസാണു ലാലിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ എന്തിനെക്കുറിച്ച് പറഞ്ഞാലും അതൊക്കെ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തും എന്നതാണ് അവസ്ഥയെന്നും ഇതില്‍ പുതുമയില്ലെന്നും തനിക്കെതിരായ നടപടിയില്‍ രത്തന്‍ലാല്‍ പ്രതികരിച്ചു. ചരിത്രകാരനെന്ന നിലയില്‍ തനിക്ക് ചുറ്റുമുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തുകയും ഒപ്പം അവയെക്കുറിച്ച് എഴുതാറും ഉണ്ടെന്നും അതിനായി സുരക്ഷിതമായ ഭാഷയാണ് സാമൂഹിക പോസ്റ്റുകളില്‍ ഉപയോഗിക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →