ഫയൽ അദാലത്ത്; 500 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു

ആലപ്പുഴ: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട  കുടിശിക ഫയലുകള്‍ തീർപ്പാക്കുന്നതിന് എസ്.ഡി.വി  സ്‌കൂൾ സെന്റിനറി ഹാളിൽ സംഘടിപ്പിച്ച അദാലത്ത് ജില്ലാ കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ സൂരജ് ഷാജി അധ്യക്ഷത വഹിച്ചു. 

അഞ്ഞൂറോളം ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 427 ഉത്തരവുകൾ  അപേക്ഷകർക്ക് കൈമാറി. ചേർത്തല, കുട്ടനാട്, അമ്പലപ്പുഴ താലൂക്കൂകളിലെ അപേക്ഷകളുമായി ബന്ധപ്പെട്ട ഉത്തരവുകളാണ് കൈമാറിയത്.  

അമ്പലപ്പുഴ തഹസിൽദാർ സി. പ്രേംജി, സീനിയർ സൂപ്രണ്ട് ബി. കവിത, ജൂനിയർ സൂപ്രണ്ടുമാരായ കെ.വി. ഗിരീശൻ, സുനിൽകുമാർ  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →