ഇല്ലിക്കൽ ബണ്ട് റോഡ് അടിയന്തിര നവീകരണത്തിന് 17 ലക്ഷം രൂപ: മന്ത്രി ഡോ. ആർ ബിന്ദു

കനത്തമഴയിൽ ഇല്ലിക്കൽ ഡാമിന്റെ തെക്കുവശത്ത്  തകർന്ന ഇറിഗേഷൻ ബണ്ട് റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾക്ക് 17 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിക്ക് ഭരണാനുമതിയും ആയതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ബണ്ട് റോഡ് കരുവന്നൂർ പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. പ്രളയകാലത്ത് ഇടിഞ്ഞ ഭാഗം മണൽച്ചാക്കുകൾ കൊണ്ട് തല്ക്കാലം കെട്ടിയതാണ് വീണ്ടും ഇടിഞ്ഞത്. വാഹനഗതാഗതത്തെ ഇത് ബാധിച്ചിട്ടുണ്ട്.

പൂർണ്ണമായും ബണ്ട് റോഡ് അരികുകെട്ടി പുനർനിർമ്മിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. എന്നാലിപ്പോൾ പുഴയിൽ വെള്ളമുയർന്നു ഷട്ടർ ഉയർത്തേണ്ടി വരുമ്പോൾ റോഡ് കൂടുതൽ ഇടിയാനും കാറളം പ്രദേശത്തേക്ക് പുഴവെള്ളം കയറാനുമുള്ള സാധ്യതയുമുണ്ട്. ഇതൊഴിവാക്കാനുള്ള അടിയന്തിര പ്രവൃത്തികൾക്കാണ് തുക. എത്രയും പെട്ടെന്ന് ഈ പ്രവൃത്തി പൂർത്തിയാക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →