പിഡബ്ല്യുഡിയെ തൊട്ടറിഞ്ഞ് ജനങ്ങള്‍, പൊതുമരാമത്ത് വകുപ്പിന്റെ സെമിനാര്‍ വന്‍വിജയം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പിന്റെ സെമിനാര്‍ തൊട്ടറിയാം പിഡബ്ല്യുഡി- ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി. നിറഞ്ഞ് കവിഞ്ഞ സദസില്‍ വിഷയത്തെ കുറിച്ച് അടൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്  എഞ്ചിനിയര്‍ ബി.ബിനു, തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മോളമ്മ തോമസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
പരിസ്ഥിതിക്ക് ആഘാതമുണ്ടാകാത്ത രീതിയിലാണ് സംസ്ഥാനത്ത് ഇപ്പോള്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതെന്നും പിഡബ്ലു ഡിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തൊട്ടറിയാം പിഡബ്ല്യുഡി എന്ന വിഷയത്തില്‍ ക്ലാസ് കൈകാര്യം ചെയ്ത  അടൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബി.ബിനു പറഞ്ഞു.

സുതാര്യമായ സംവിധാനങ്ങളിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ പൊതുമരാമത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് എന്ന വിഷയത്തില്‍ ക്ലാസെടുത്ത തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മോളമ്മ തോമസ് പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ ജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍  അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. നൂതന സാങ്കേതിക വിദ്യങ്ങള്‍ ഉപയോഗിച്ചോ  ടേള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതി അറിയിക്കാനുള്ള സൗകര്യമുണ്ട്. നിര്‍മ്മാണം കഴിഞ്ഞ റോഡുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ  വെട്ടിപൊളിക്കാന്‍ ഒരു വര്‍ഷത്തിനു ശേഷമേ സാധിക്കു എന്നും ജില്ലാതലത്തിലും പ്രാദേശികതലത്തിലും ജല അതോറിറ്റിയും പൊതുമരാമത്തും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു.

സംസ്ഥാനത്തുടനീളം സുതാര്യവും ഗുണമേന്മയുള്ള റോഡുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് സര്‍ക്കാര്‍  പാരിതോഷികവും തീരുമാനിച്ചിട്ടുണ്ട്. നവകേരള സൃഷ്ടിക്കായി ആധുനിക സംവിധാനം ഉപയോഗിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് നല്‍കുന്ന നൂതന സംവിധാനങ്ങളെക്കുറിച്ചും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍  വിശദീകരിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കുന്നതിനും ഏപ്രില്‍ 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത പദ്ധതിയാണ് തൊട്ടറിയാം പി ഡബ്ലു ഡി. സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ സേവനത്തിലുടെ പൊതുജനങ്ങള്‍ക്ക് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിരിക്കുന്നതിനനുസരിച്ച് അറിയാന്‍ സാധിക്കും. സംസ്ഥാനത്തെ റോഡുകളെക്കുറിച്ചുള്ള പരാതി സര്‍ക്കാരിനെ അറിയിക്കാനുള്ള മൊബൈല്‍ ആപ്പ് പിഡബ്ല്യുഡി ഫോര്‍ യൂ. നിലവില്‍ നിര്‍മ്മാണം നടക്കുന്ന റോഡുകളെ സംബന്ധിച്ചും മുന്‍പ് പരാതികള്‍ ഉണ്ടെങ്കില്‍ അറിയാനുള്ള സംവിധാനവും ആപ്ലിക്കേഷനിലുണ്ട്. പ്രാദേശിക ഭാഷ സേവനവും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

പൊതുമരാമത്ത് മന്ത്രിയോട് നേരിട്ട് പരാതി അറിയിക്കാനുള്ള റിങ് റോഡ് സംവിധാനത്തിലൂടെ കൃത്യമായ ഇടവേളകളില്‍ പരാതി കേള്‍ക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയ പരാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് മന്ത്രിയുടെ ഫേസ്ബുക്കില്‍ വരുന്ന കമന്റുകളിലും പരാതി സ്വീകരിച്ച് നടപടി എടുക്കുന്നുണ്ടെന്നും ക്ലാസ് കൈകാര്യം ചെയ്ത് സംസാരിച്ച തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മോളമ്മ തോമസ് പറഞ്ഞു. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബി.വിനു അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെട്ടിട വിഭാഗം ഷീന രാജനും സെമിനാറില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →